ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്‍കാനുള്ള നീക്കം ദുരുപദിഷ്ടം.ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്കുന്നതു സംബന്ധിച്ച് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ദുരുപദിഷ്ടവും നിയമവിരുദ്ധവുമാണ്. എരുമേലിയില്‍ വളഞ്ഞവഴിയിലൂടെ വിമാനത്താവളം പണിയാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത്. എരുമേലിയില്‍ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളും കിംവദന്തികളും പരക്കുമ്പോഴാണ് ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്. കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചരക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ഇത്തരത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റവന്യൂഭൂമി പോലും അടിയറവച്ച സര്‍ക്കാര്‍ എന്തിനാണ് ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ?? ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചുനല്‍കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് രാജമാണിക്യം കമ്മീഷന് അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതി വിധികളുണ്ട്. ഒപ്പം ഇതേക്കുറിച്ച് അന്വേഷിച്ച വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുമുണ്ട്. അവ മുന്‍നിര്‍ത്തി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് അതത് ക്ഷേത്രങ്ങള്‍ക്കും ദേവസ്വങ്ങള്‍ക്കും മടക്കിനല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം തിരുത്തിയില്ലെങ്കില്‍ ക്ഷേത്രവിശ്വാസികളായ ഭക്തരുടെ വലിയ പ്രക്ഷോഭം നേരിടേണ്ടിവരും. ആരാധനാലയങ്ങളുടെ ഭൂമി സംബന്ധിച്ച് നേരത്തേ ഉണ്ടായ വ്യക്തമായ മാര്‍ഗരേഖകള്‍, കോടതിവിധികള്‍ ഒക്കെ സര്‍ക്കാര്‍ കാറ്റില്‍പ്പറത്തുകയാണ്. ക്ഷേത്രഭൂമികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ക്ഷേത്രഭൂമികള്‍ പലതും അന്യാധീനപ്പെട്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ഭൂമിയാണ് ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. കേണല്‍ മണ്‍റോ സായിപ്പിന്റെ കാലത്ത് ഏതാണ്ട് നാലുലക്ഷം ഏക്കര്‍ ഭൂമി ദേവസ്വത്തിന് നഷ്ടപ്പെട്ടു. അതെല്ലാം റവന്യൂ ഭൂമിയായി കണക്കാക്കി. അതനുസരിച്ച് ഇന്ന് നാലരക്കോടി രൂപയെങ്കിലും ദേവസ്വത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക് അതൊന്നും നല്‍കിയിട്ടില്ല.
Read Moreകൊല്ലം: രാജ്യത്തെ പിച്ചിചീന്താനുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരളത്തില്‍ സ്വീകരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൊല്ലം റെഡ്യാര്‍ കമ്യൂണിറ്റി ഹാളില്‍ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വഭേദഗതി നിയമത്തെ പറ്റിയുള്ള ശില്പ്പസാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം അസത്യം പ്രചരിപ്പിച്ച് ഒരുവിഭാഗത്തെ അക്രമത്തിലേക്ക് തള്ളിവിട്ട് സര്‍വനാശം ക്ഷണിച്ചുവരുത്താനുള്ള സംഘടിതമായ ശ്രമം നടക്കുന്നു. നാടിനോട് കൂറുള്ള ഒരാളും ഇതൊന്നും അംഗീകരിക്കില്ല. രാജ്യമാണ് ഏറ്റവും വലുത്. മതം സ്വകാര്യമാണ്. പൗരത്വനിയമത്തെ ഒരുതവണപോലും വായിക്കാതെയും പഠിക്കാതെയുമാണ് കല്ലുവച്ച നുണകള്‍ കോണ്‍ഗ്രസും സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളും പരത്തുന്നത്. കേരളത്തിന്റെ പ്രഥമപൗരനെ പോലും ഇവര്‍ അവഹേളിച്ചു. ഇരുട്ടുമുറിയില്‍ ഇല്ലാത്ത പൂച്ചയെ തല്ലുന്നവര് തീപ്പന്തങ്ങളുമായി കൊള്ളിവയ്പ്പിന് ഒരുവിഭാഗത്തെ പ്രേരിപ്പിക്കുകയാണ്. തീക്കളിയാണിതെന്ന് മനസിലാക്കണം. തെറ്റിദ്ധരിക്കപ്പെട്ട പൗരന്മാരെ ബോധവല്‍ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നിലപാട് കാരണം ഓരോ മതക്കാരും തമ്മില്‍ സംശയത്തോടെയാണ് ഇപ്പോള്‍ കാണുന്നത്. വസ്തുതകളെ തമസ്കരിച്ച് വര്ഗീയസംഘര്ഷത്തിനാണ് നീക്കം. ഒരുപൗരനും ദൂഷ്യം വരുത്താത്ത പൗരത്വനിയമം പ്രാധാനമന്ത്രിയുടെ ആശയമല്ല, മറിച്ച് ഗാന്ധിജിയുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്.പത്മകുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍, ജില്ലാജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Read Moreപൗരത്വനിയമ ഭേദഗതിയുടെപേരിൽ ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് കള്ളപ്രചാരണം നടത്തി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനുമാണ് ഒരുവിഭാഗം ശ്രമിക്കുന്നതെന്നു ബി.ജെ.പി.യുടെ മുൻ അധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ‘‘ആപത്കരമായ തീക്കളിയാണ് കോൺഗ്രസും സി.പി.എമ്മും ഇപ്പോൾ നടത്തുന്നത്. നിയമം എങ്ങനെയാണ് ഭാരതത്തിലെ മുസ്ലിംസഹോദരങ്ങൾക്ക് പ്രതികൂലമാകുന്നതെന്നു കോൺഗ്രസോ സി.പി.എമ്മോ ഇതുവരെ വിശദീകരിച്ചുകണ്ടില്ല. മുസ്ലിം വിഭാഗങ്ങൾക്കെന്നല്ല, ആർക്കും ഒരാശങ്കയും വേണ്ട’’ -കുമ്മനം പറയുന്നു. മാതൃഭൂമി പ്രതിനിധി എം.കെ. സുരേഷുമായി നടത്തിയ അഭിമുഖം പൂർണ്ണ രൂപം ഇവിടെ വായിക്കാം
Read More