സുഹൃത്തുക്കളെ,

നാളെ കേരള പിറവിയാണ് ,

മലബാറിയും തിരുവിതാകൂറുകാരനും കൊച്ചിക്കാരനുമായിരുന്ന മലയാളി കേരളം എന്ന അസ്തിത്വത്തെ പുല്കിയതിന്റെ 63 ആം സുവർണ വാർഷികം.ഈ 63 കൊല്ലം കൊണ്ട് നമ്മൾ എവിടെയെത്തി എന്നതിന്റെ നേർക്കാഴ്ചയാണ് നിങ്ങളോരോരുത്തരുടേയും മനസിൽ ഇന്ന് പതിഞ്ഞു നിൽക്കുന്ന വാളയാർ കുഞ്ഞുങ്ങളുടെ തൂങ്ങിയാടുന്ന ശവശരീരങ്ങളുടെ ചിത്രം .

ദില്ലിയിലെ കേരളാ ഹൌസിലുൾപ്പെടെ എല്ലായിടത്തും ആഘോഷം കൊണ്ടാടുമ്പോൾ എന്റെ മനസിൽ നിന്നും ആ കുഞ്ഞുങ്ങളുടെ ദീനമായ മുഖം മാത്രം മാഞ്ഞു പോകുന്നില്ല , ആ കുഞ്ഞു മുഖങ്ങൾ മറന്നു കൊണ്ട് ഒരാഘോഷം എനിക്കോ നിങ്ങൾക്കോ സാധ്യമല്ലെന്നും ഞാൻ വിശ്വസിക്കുന്നു.അത് കൊണ്ട് തന്നെ നാളെ എനിക്ക് കണ്ണുനീർ പിറവിയുടെ ദുഃഖസാന്ദ്രമായ ദിനമാണ് , 63 വര്ഷങ്ങളുടെ ശേഷിപ്പായി കേരള സമൂഹത്തിനു ഈ ലോകത്തിനു മുൻപിൽ വെയ്ക്കാൻ നീതിനിഷേധത്തിന്റെയും മനുഷ്യത്വ രാഹിത്യത്തിന്റെയും ഈ ആസുരിക ദൃശ്യം മാത്രമേ ഉള്ളു എന്നത് ഒരു മലയാളി എന്ന നിലയിൽ എന്നെ അസ്വസ്ഥനും ആകുലനും ആക്കുന്നു

ധർമ്മസങ്കടനത്തിന്റെ ഈ നിമിഷത്തിൽ എന്റെ അമർഷവും ദുഖവും ഈ കണ്ണുനീർ പിറവി ദിനത്തിൽ ഒരു ദിവസത്തെ ഉണ്ണാവൃതമായി പ്രകടിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു , എന്നോടപ്പം നിങ്ങളും പങ്കു ചേരുമെന്നും അന്നേ ദിവസം കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു മലയാളി സമൂഹത്തിന്റെ രോഷം ഭരണ കേന്ദ്രങ്ങളിൽ എത്തിക്കുവാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.ഓർക്കുക , കുഞ്ഞുങ്ങളുടെ കണ്ണുനീർ കാണാത്ത കോയ്മകൾ കടലെടുക്കും ,അവിടേക്കു നാം എത്താതിരിക്കട്ടെ.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>