75 വർഷമായി താമസിക്കുന്ന 18 കുടുംബങ്ങളാണ് ഭവനരഹിതരായത്.
മണിമലയാറ്റിൽ വെള്ളം നിറഞ്ഞത് ഒക്ടോബർ 16 ന് ഉച്ചക്ക് ശേഷം ഒരു മണിക്കാണ്. നിമിഷ മാത്രയിൽ ആർത്തട്ടഹസിച്ചും സംഹാരരൂപം പൂണ്ടും നദി കുത്തി ഒഴുകി. തങ്ങളുടെ ജീവിത സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായരായി പാവങ്ങൾ നോക്കിക്കണ്ടു.
ഇന്നവരെല്ലാം റിലീഫ് ക്യാമ്പുകളിലാണ്. വിവാഹത്തിന് സ്വരൂപിച്ചതെല്ലാം നഷ്ടപ്പെട്ടവർ, പാഠപുസ്തകങ്ങളും പണിയായുധങ്ങളും ഇല്ലാതെ ദുഃഖപരവശവരായവർ…. അങ്ങനെ വേദനയും ഉത്കണ്ഠയുമായി കഴിയുകയാണ് ഈ സഹോദരങ്ങൾ.
75 വർഷമായി താമസിക്കുന്ന ഇവർക്ക് പട്ടയമില്ല. അവരെ ഭൂരഹിതരായി കണക്കാക്കുന്നുമില്ല. ഭൂമിയോ വീടോ നൽകാനും അധികൃതർ തയ്യാറല്ല.
ഇവരുടേതല്ലാത്ത കുറ്റം കൊണ്ടാണ് വീട് നഷ്ടപെട്ടത്. കൂട്ടിക്കൽ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങൾ സർക്കാർ ചോദിച്ചു വാങ്ങിയ ദുരന്തമാണ്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ഇപ്പോഴും ക്വാറികൾ പ്രവർത്തിക്കുന്നു. 2010 മുതൽ ക്വാറികൾക്കെതിരെ ജനങ്ങൾ സമരം ചെയ്യുകയാണ്. എന്നിട്ടും ക്വാറികൾക്ക് സർക്കാർ അനുമതി നൽകി. ഈ ദുരന്തം മനുഷ്യനിർമ്മിതമാണ്. അതുകൊണ്ട് ദുരിതബാധിതർക്കെല്ലാം സ്ഥലവും വീടും നൽകേണ്ട ചുമതല സർക്കാരിനുണ്ട്.
1 2 3 4 5 6 7 8 9 10
Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>