പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി രാജ്യവ്യാപകമായി നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ആളൂർ പഞ്ചായത്ത് ആണിക്കുളങ്ങരയിൽ വനം വച്ച് പിടിപ്പിക്കൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.
അമ്പത് സെന്റ് ഭൂമിയിൽ നൂറിലധികം ഇനം വിവിധ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു കൊണ്ട് വനവത്കരണമാണ് സംഘടിപ്പിച്ചത്.
ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ്കുമാർ,ജന: സെക്രട്ടറി അഡ്വ: കെ ആർ ഹരി,ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട,ജില്ല സെക്രട്ടറി കവിതാ ബിജു,മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ,ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ,ജില്ല കമ്മറ്റിയംഗം സുനിലൻ പീണിക്കൽ,കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറ, ആളൂർ വെസ്റ്റ് പ്രസിഡണ്ട് പി പി സജിത്ത്, വെസ്റ്റ് പ്രസിഡണ്ട് രാജേഷ് എ വി,അജീഷ്, ബിനോയ് അശോകൻ, അജീഷ് പൈക്കാട്ട് എന്നിവർ നേതൃത്വം നൽകി.
ജലദൗർലഭ്യം പരിഹരിക്കാൻ വനസംരക്ഷണം മാത്രമാണ് പരിഹാരം
കേരളം ഇന്ന് നേരിടുന്ന ജലദൗർലഭ്യത്തിന് കാരണം വനനശീകരണം ആണ്z വനസംരക്ഷണം മാത്രമാണ് ഈ പ്രശ്നത്തിന് ഏക പ്രതിവിധി. പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന നിലപാട് മാറ്റി പ്രകൃതിയെ സംരക്ഷിച്ച് അതിനോട് ഇണങ്ങി ജീവിക്കാനാണ് ശീലിക്കേണ്ടത്.
പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി പരിസ്ഥിതി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പാർട്ടി തീരുമാനിച്ചതിലൂടെ മഹത്തരമായ സന്ദേശമാണ് നൽകുന്നത്. വനവത്കരണം പോലുള്ള പരിപാടികളിലൂടെ പാർട്ടി ഉദ്ദേശിക്കുന്നത് വനവിഭവം സംരക്ഷിച്ച് ജലവിഭവം സംഭരിക്കുകയെന്നതാണ്. മാനവരാശിയുടെ നിലനില്പിന് പ്രകൃതിയെ സംരക്ഷിക്കണമെന്ന നിലപാടും പ്രവർത്തനവുമാണ് ഭാരതത്തിന്റെ പ്രധാന മന്ത്രി സ്വീകരിച്ചിരിക്കുന്നത്.
1 2 3 4 5 6 7 8 9 10
Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>