സർവ്വോദയ നേതാവ് കെ കേളപ്പജിയുടെ അമ്പതാം ചരമവാർഷികം നിളയുടെ തീരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന തവന്നൂരിൽ ആചരിക്കുകയുണ്ടായി.
അധികാരികളുടെ അവഗണനയും അവജ്ഞയും നിമിത്തം വിസ്‌മൃതിയുടെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട തവന്നൂരിലുള്ള കേളപ്പജിയുടെ കർമ്മക്ഷേത്രം ഏതൊരു ദേശസ്നേഹിയെയും വേദനിപ്പിക്കും.
അദ്ദേഹം സത്യാഗ്രഹം അനുഷ്ഠിച്ച ശാന്തിമന്ദിരവും കെട്ടിടവും കൊട്ടിയടക്കപ്പെട്ട് അനാഥാവസ്ഥയിൽ നിലകൊള്ളുന്നു. ഖാദി തുണി നെയ്ത്തുശാല ഇഴഞ്ഞിഴഞ്ഞ് പ്രവർത്തിക്കുന്നു. വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ എക്കൽമണ്ണ് നീക്കം ചെയ്ത് സമാധി മണ്ഡപം പണിതുവെന്നത് മാത്രമാണ് ആശ്വാസപ്രദവും അഭിമാനകരവുമായ മാറ്റം.
സമാധിമണ്ഡപത്തിന് കേരള രാജ് ഘട്ട് എന്ന് നാമകരണം ചെയ്തു. തന്റെ ജീവിതം നാടിന് വേണ്ടി സമർപ്പിച്ച് നിസ്വാർത്ഥനും സത്യസന്ധനുമായി പൊതുപ്രവർത്തനം നടത്തിയ ത്യാഗിവര്യനായ കേളപ്പജിക്ക് നിളയുടെ തീരത്ത് ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു. കൊച്ചുമകൻ നന്ദകുമാർ അധ്യക്ഷം വഹിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൽഘാടനം ചെയ്തു.
1 2 3 4
Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>