kollam program

കൊല്ലം: രാജ്യത്തെ പിച്ചിചീന്താനുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരളത്തില്‍ സ്വീകരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലം റെഡ്യാര്‍ കമ്യൂണിറ്റി ഹാളില്‍ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വഭേദഗതി നിയമത്തെ പറ്റിയുള്ള ശില്‍പ്പസാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്ങേയറ്റം അസത്യം പ്രചരിപ്പിച്ച് ഒരുവിഭാഗത്തെ അക്രമത്തിലേക്ക് തള്ളിവിട്ട് സര്‍വനാശം ക്ഷണിച്ചുവരുത്താനുള്ള സംഘടിതമായ ശ്രമം നടക്കുന്നു. നാടിനോട് കൂറുള്ള ഒരാളും ഇതൊന്നും അംഗീകരിക്കില്ല. രാജ്യമാണ് ഏറ്റവും വലുത്. മതം സ്വകാര്യമാണ്. പൗരത്വനിയമത്തെ ഒരുതവണപോലും വായിക്കാതെയും പഠിക്കാതെയുമാണ് കല്ലുവച്ച നുണകള്‍ കോണ്‍ഗ്രസും സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളും പരത്തുന്നത്. കേരളത്തിന്റെ പ്രഥമപൗരനെ പോലും ഇവര്‍ അവഹേളിച്ചു. ഇരുട്ടുമുറിയില്‍ ഇല്ലാത്ത പൂച്ചയെ തല്ലുന്നവര്‍ തീപ്പന്തങ്ങളുമായി കൊള്ളിവയ്പ്പിന് ഒരുവിഭാഗത്തെ പ്രേരിപ്പിക്കുകയാണ്. തീക്കളിയാണിതെന്ന് മനസിലാക്കണം. തെറ്റിദ്ധരിക്കപ്പെട്ട പൗരന്മാരെ ബോധവല്‍ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നിലപാട് കാരണം ഓരോ മതക്കാരും തമ്മില്‍ സംശയത്തോടെയാണ് ഇപ്പോള്‍ കാണുന്നത്. വസ്തുതകളെ തമസ്‌കരിച്ച് വര്‍ഗീയസംഘര്‍ഷത്തിനാണ് നീക്കം. ഒരുപൗരനും ദൂഷ്യം വരുത്താത്ത പൗരത്വനിയമം പ്രാധാനമന്ത്രിയുടെ ആശയമല്ല, മറിച്ച് ഗാന്ധിജിയുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്‍.പത്മകുമാര്‍,
സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍, ജില്ലാജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്
തുടങ്ങിയവര്‍ സംസാരിച്ചു.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>