ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്‍കാനുള്ള നീക്കം ദുരുപദിഷ്ടം.ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്‍കുന്നതു സംബന്ധിച്ച് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ദുരുപദിഷ്ടവും നിയമവിരുദ്ധവുമാണ്.
എരുമേലിയില്‍ വളഞ്ഞവഴിയിലൂടെ വിമാനത്താവളം പണിയാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത്.
എരുമേലിയില്‍ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളും കിംവദന്തികളും പരക്കുമ്പോഴാണ് ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്. കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചരക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ഇത്തരത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റവന്യൂഭൂമി പോലും അടിയറവച്ച സര്‍ക്കാര്‍ എന്തിനാണ് ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ??

ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചുനല്‍കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് രാജമാണിക്യം കമ്മീഷന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതി വിധികളുണ്ട്. ഒപ്പം ഇതേക്കുറിച്ച് അന്വേഷിച്ച വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുമുണ്ട്. അവ മുന്‍നിര്‍ത്തി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് അതത് ക്ഷേത്രങ്ങള്‍ക്കും ദേവസ്വങ്ങള്‍ക്കും മടക്കിനല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം തിരുത്തിയില്ലെങ്കില്‍ ക്ഷേത്രവിശ്വാസികളായ ഭക്തരുടെ വലിയ പ്രക്ഷോഭം നേരിടേണ്ടിവരും.

ആരാധനാലയങ്ങളുടെ ഭൂമി സംബന്ധിച്ച് നേരത്തേ ഉണ്ടായ വ്യക്തമായ മാര്‍ഗരേഖകള്‍, കോടതിവിധികള്‍ ഒക്കെ സര്‍ക്കാര്‍ കാറ്റില്‍പ്പറത്തുകയാണ്. ക്ഷേത്രഭൂമികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ക്ഷേത്രഭൂമികള്‍ പലതും അന്യാധീനപ്പെട്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ഭൂമിയാണ് ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ടത്.

കേണല്‍ മണ്‍റോ സായിപ്പിന്റെ കാലത്ത് ഏതാണ്ട് നാലുലക്ഷം ഏക്കര്‍ ഭൂമി ദേവസ്വത്തിന് നഷ്ടപ്പെട്ടു. അതെല്ലാം റവന്യൂ ഭൂമിയായി കണക്കാക്കി. അതനുസരിച്ച് ഇന്ന് നാലരക്കോടി രൂപയെങ്കിലും ദേവസ്വത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക് അതൊന്നും നല്‍കിയിട്ടില്ല.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>