ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ചത്.വിവിധ വിഷയങ്ങളിൽ വ്യത്യസ്തവും വിഭിന്നവുമായ നിലപാടുകൾ ഉള്ളവർ അയോധ്യ വിധിയെ സ്വാഗതം ചെയ്തു കാണുന്നത് വളരെയേറെ ആശ്വാസ പ്രദമാണ്.എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്ന നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ധാർമ്മിക മൂല്യങ്ങളാണ് ഈ അവസരത്തിൽ നമുക്ക് കരുത്ത് പകരുന്നത്.

രാഷ്ട്രത്തിന്റെ പൊതു നന്മയും വളർച്ചയും കാംക്ഷിക്കുന്നവരും ശാന്തിയും സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്ന് ആഗ്രഹിക്കുന്നവരും ഈ വിധിയോട് ക്രിയാത്മകമായി പ്രതികരിച്ചു കാണുന്നത് ഒട്ടേറെ പ്രതീക്ഷകൾക്ക് വക നൽകുന്നു.

എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം.ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകളും വകാശവാദങ്ങളുമല്ല ഈ അവസരത്തിൽ ആവശ്യം. സഹവർത്തിത്വത്തിനും പരസ്പര വിശ്വാസത്തിനും ഐക്യത്തിനും
വഴിയൊരുക്കുന്നതിനുള്ള അവസരമായി ഈ വിധി മാറണം.പുരാവസ്തുക്കളുടെ തെളിവിന്റെ പിൻബലത്തിലാണ് ഈ വിധി പ്രഖ്യാപിച്ചത്.വളരെ വിശ്വസനീയമായും സമയബന്ധിതമായും ചിട്ടയോടെ കോടതി നടപടികൾ പൂർത്തിയാക്കി.

അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചു ആശയക്കുഴപ്പം ആരും ഉണ്ടാക്കരുത്.പ്രകോപനപരമായ നീക്കങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കുന്ന ഏതൊരു ശ്രമത്തിനെതിരെയും ജനങ്ങൾ ജാഗ്രത പുലർത്തണം. #AyodhyaVerdict

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>