land for all

കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം വരുന്ന ഭൂരഹിതരുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് ഇന്ന് ഭൂഅവകാശസംരക്ഷണ കൺവെൻഷൻ എറണാകുളം ടൗൺ ഹാളിൽ വച്ചു നടന്നു.കേരളത്തിലെ ഭൂപ്രശ്നം പലരും ചർച്ച ചെയ്യപ്പെട്ടതാണ്. വലിയ വിപ്ലവപ്രസ്ഥാനങ്ങൾ നാടുഭരിക്കുന്ന ഈ കാലഘട്ടത്തിൽ ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. ഈ പ്രസ്ഥാനങ്ങൾ ഭൂപരിഷ്കരണ നിയമങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതല്ലാതെ അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നില്ല. കുത്തകകൾ ഭൂമി സ്വന്തമാക്കി വച്ചിരിക്കുകയാണ്. മറുവശത്തു തോരാത്ത കണ്ണീരുമായി നിസ്സഹായകരായി കഴിയുന്ന ഭൂരഹിതർ. രണ്ടാം ഭൂപരിഷ്‌കരണ നിയമം ഉണ്ടാക്കുകയും തോട്ടങ്ങൾക്കു പരിധി നിച്ഛയിക്കുകയും വേണം. ഭൂമിയെ നമ്മൾ കാണുന്നത് ഉപഭോഗവസ്തുവായി മാത്രമല്ല സാമൂഹികവ്യവസ്ഥിതിയെ കരുപ്പിടിപ്പിക്കുന്ന അടിസ്ഥാന ആശയാദര്ശമായിട്ടാണ്. ദീനദയാൽ ഉപാധ്യയുടെ വാക്കുകൾ “ അവസാനത്തെ വരിയിലെ ആളിന്റെ സംതൃപ്തിയാണ് വികസനം”. ഇതിനു ഹൃദയമാണ് വികസിക്കേണ്ടത്. അതിനു മനുഷ്യത്വമാണ് വേണ്ടത്. ഭൂരഹിതർക്കുവേണ്ടി നല്ല ഒരു നേതൃനിരയുണ്ടാകണം. അന്നം, മണ്ണ്, വെള്ളം തുടങ്ങിയവ നാളത്തെ പ്രശ്നമാണ്. ഭൂരഹിതർ കർഷകരാണ്. അവർക്ക് ഭൂമി കൊടുത്താൽ അവർ കൃഷി ചെയ്യും ഭൂഗർഭജലം ഉയരുകയും ഭക്ഷ്യ ഉൽപാദനം വർധിക്കുകയും ചെയ്യും.
ഭുഅവകാശ സംരക്ഷണത്തിന് കൺവെൻഷൻ ഒരു കർമ്മ പദ്ധതി തയാറാക്കി. ഭുമിയുള്ളവർ അവരുടെ ഒരു പങ്ക് ഭൂരഹിതർക്ക്‌ നൽകണം. ഭൂദാനപ്രസ്ഥാനം ശക്തി പ്രാപിക്കണം.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>