74314566_2327279730715134_3636943770420772864_o

ശബരിമല ഇടത്താവളങ്ങളിലേക്കുള്ള മിനി സിലിണ്ടറുകളുടെ വിതരണ ഉൽഘാടനം ബിപിസിഎൽ തിരുവനന്തപുരം ടെറിട്ടറി അസിസ്റ്റൻറ് മാനേജർ നിധിൻ ശ്യാമിൽ നിന്നും മിനി സിലിണ്ടർ ഏറ്റുവാങ്ങി ഉൽഘാടനം നിർവഹിച്ചു.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭാക്തർക്കായി ബിപിസിഎൽ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ഇടത്താവളങ്ങളിൽ പാചക ആവശ്യത്തിനുള്ള ചെറിയ എൽപിജി സിലിണ്ടറുകൾ പുറത്തിറക്കുകയും ഇവയുടെ ലഭ്യത ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്.

ശബരിമല പൂങ്കാവനത്തിലെ ഇടത്താവളങ്ങളിലും പാതകളിലും ഭക്തർക്ക് ആവശ്യത്തിനുള്ള മിനി എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കും .വിരി വയ്ക്കുന്ന സ്ഥലങ്ങളിൽ തീർത്ഥാടക സംഘങ്ങൾക്ക് അത്യാവശ്യം പാചകം ലക്ഷ്യമിട്ടാണ് ബിപിസിഎൽ പദ്ധതി. ശബരിമല തീർത്ഥാടകരുടെ കേരളത്തിലെ എല്ലാ ഇടത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാകും. പത്തനംതിട്ട കോട്ടയം ജില്ലകളിൽ എല്ലാ അന്നദാന കേന്ദ്രങ്ങളിലും പ്രധാന ക്ഷേത്രങ്ങളിലും ഇനി എൽപിജി സിലിണ്ടറുകൾ ലഭ്യമാണ് . പെരുനാട് കൂനംകര ശബരീശരണാശ്രമത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡണ്ട് ശശികുമാരവർമ്മ, പ്രശസ്ത ചലചിത്ര സംവിധായകൻ ശ്രി രാജസേനൻ തുടങ്ങിയവർ പങ്കെടുത്തു.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>