57503370_1953885404721237_1260751666504794112_n

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന NDA യുടെ വികസന രേഖ പുറത്തിറക്കി. കേന്ദ്ര ടൂറിസം- വനം പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശർമ്മയാണ് വികസന രേഖ പുറത്തിറക്കിയത്. നവാഗത വോട്ടർമാരുടെ കൂട്ടായ്മയിലാണ് തിരുവനന്തപുരത്തിന്റെ ഭാവി പ്രതീക്ഷകൾ പങ്കുവെയ്ച്ചത്.അനന്തപുരിയുടെ സമസ്ത മേഖലകളെയും വികസന രേഖ സ്പർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
തിരുവനന്തപുരം നഗരത്തെ പൈതൃക നഗരം, മഹാനഗരം എന്നിങ്ങനെ രണ്ട് നഗരങ്ങളായി വികസിപ്പിക്കും.
പദ്മനാഭസ്വാമി ക്ഷേത്രം പൈതൃക സ്വത്തായി സംരക്ഷിക്കും, വിമാനത്താവളത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും, കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ്, ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ നവീകരണം, പൂന്തുറയിൽ മത്സ്യബന്ധന തുറമുഖം, ടെക്നോപാർക്കിനെ ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബാക്കൽ, ഹൈക്കോടതി ബഞ്ചിന്റെ പുനസ്ഥാപനം, എംയിസ് അനുവദിപ്പിക്കൽ, മണ്ഡലത്തിലെ നദികളുടെ ശുചീകരണം എന്നിവയ്ക്ക് ഊന്നൽ നൽകും. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതികളും നടപ്പിൽ വരുത്തും.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>