December 27, 2019

ലക്ഷ്യം വളഞ്ഞവഴിയിലൂടെ എരുമേലിയില്‍ വിമാനത്താവളം!

ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്‍കാനുള്ള നീക്കം ദുരുപദിഷ്ടം.ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചു നല്‍കുന്നതു സംബന്ധിച്ച് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ദുരുപദിഷ്ടവും നിയമവിരുദ്ധവുമാണ്. എരുമേലിയില്‍ വളഞ്ഞവഴിയിലൂടെ വിമാനത്താവളം പണിയാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത്. എരുമേലിയില്‍ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളും കിംവദന്തികളും പരക്കുമ്പോഴാണ് ആരാധനാലയങ്ങളുടെ അധികഭൂമി പതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്. കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചരക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ഇത്തരത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റവന്യൂഭൂമി പോലും അടിയറവച്ച സര്‍ക്കാര്‍ എന്തിനാണ് ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ?? ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട …

Continue reading
December 27, 2019

രാജ്യത്തെ പിച്ചിചീന്താനുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരളത്തില്‍ സ്വീകരിക്കുന്നത്

kollam program

കൊല്ലം: രാജ്യത്തെ പിച്ചിചീന്താനുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരളത്തില്‍ സ്വീകരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലം റെഡ്യാര്‍ കമ്യൂണിറ്റി ഹാളില്‍ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വഭേദഗതി നിയമത്തെ പറ്റിയുള്ള ശില്‍പ്പസാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം അസത്യം പ്രചരിപ്പിച്ച് ഒരുവിഭാഗത്തെ അക്രമത്തിലേക്ക് തള്ളിവിട്ട് സര്‍വനാശം ക്ഷണിച്ചുവരുത്താനുള്ള സംഘടിതമായ ശ്രമം നടക്കുന്നു. നാടിനോട് കൂറുള്ള ഒരാളും ഇതൊന്നും അംഗീകരിക്കില്ല. രാജ്യമാണ് ഏറ്റവും വലുത്. മതം സ്വകാര്യമാണ്. പൗരത്വനിയമത്തെ ഒരുതവണപോലും വായിക്കാതെയും പഠിക്കാതെയുമാണ് കല്ലുവച്ച നുണകള്‍ കോണ്‍ഗ്രസും സിപിഎം …

Continue reading
December 25, 2019

പൗരത്വനിയമ ഭേദഗതി ജനങ്ങളെ ബോധ്യപ്പെടുത്തും| അഭിമുഖം

പൗരത്വനിയമ ഭേദഗതിയുടെപേരിൽ ഇല്ലാത്ത പ്രശ്‌നം ഉണ്ടെന്ന് കള്ളപ്രചാരണം നടത്തി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പിനുമാണ് ഒരുവിഭാഗം ശ്രമിക്കുന്നതെന്നു ബി.ജെ.പി.യുടെ മുൻ അധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ‘‘ആപത്കരമായ തീക്കളിയാണ് കോൺഗ്രസും സി.പി.എമ്മും ഇപ്പോൾ നടത്തുന്നത്. നിയമം എങ്ങനെയാണ് ഭാരതത്തിലെ മുസ്‌ലിംസഹോദരങ്ങൾക്ക് പ്രതികൂലമാകുന്നതെന്നു കോൺഗ്രസോ സി.പി.എമ്മോ ഇതുവരെ വിശദീകരിച്ചുകണ്ടില്ല. മുസ്‌ലിം വിഭാഗങ്ങൾക്കെന്നല്ല, ആർക്കും ഒരാശങ്കയും വേണ്ട’’ -കുമ്മനം പറയുന്നു. മാതൃഭൂമി പ്രതിനിധി എം.കെ. സുരേഷുമായി നടത്തിയ അഭിമുഖം പൂർണ്ണ രൂപം ഇവിടെ വായിക്കാം

Continue reading
December 20, 2019

പൗരത്വ ഭേദഗതി നിയമത്തിന്റെ പൂർണ്ണ രൂപം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് ശെരിയായ അവബോധം ഉണ്ടാകാൻ നിയമത്തിന്റെ പൂർണ്ണ രൂപം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.നിയമത്തിൽ പറയാത്ത കാര്യങ്ങൾ നിയമത്തിലുണ്ടെന്ന് വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും ചില ശക്തികൾ നടത്തുന്ന ശ്രമങ്ങൾ ആപൽക്കരമായ സ്ഥിതി വിശേഷമാണ് നാട്ടിൽ ഉണ്ടാക്കിയിട്ടുള്ളത്. വർഗീയ ചേരിതിരിവും വിദ്വെഷവും സൃഷ്ടിക്കാൻ മാത്രമേ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം ഇടയാക്കൂ. എല്ലാ മതസ്ഥരും സൗഹാർദ്ദത്തിലും സ്നേഹത്തിലും കഴിയുന്ന ഭാരതത്തിൽ വിഭാഗീയത സൃഷ്ടിച്ച് ശൈഥില്യം ഉണ്ടാക്കാക്കുന്ന ഏതൊരു ശ്രമത്തേയും ചെറുത്ത് തോൽപ്പിച്ചേ മതിയാകൂ. ഭാരതത്തിലെ മുസ്ലിം സഹോദരങ്ങൾക്ക് പൗരത്വ …

Continue reading
December 18, 2019

“എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട്”

land for all

കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം വരുന്ന ഭൂരഹിതരുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് ഇന്ന് ഭൂഅവകാശസംരക്ഷണ കൺവെൻഷൻ എറണാകുളം ടൗൺ ഹാളിൽ വച്ചു നടന്നു.കേരളത്തിലെ ഭൂപ്രശ്നം പലരും ചർച്ച ചെയ്യപ്പെട്ടതാണ്. വലിയ വിപ്ലവപ്രസ്ഥാനങ്ങൾ നാടുഭരിക്കുന്ന ഈ കാലഘട്ടത്തിൽ ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. ഈ പ്രസ്ഥാനങ്ങൾ ഭൂപരിഷ്കരണ നിയമങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതല്ലാതെ അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നില്ല. കുത്തകകൾ ഭൂമി സ്വന്തമാക്കി വച്ചിരിക്കുകയാണ്. മറുവശത്തു തോരാത്ത കണ്ണീരുമായി നിസ്സഹായകരായി കഴിയുന്ന ഭൂരഹിതർ. രണ്ടാം ഭൂപരിഷ്‌കരണ നിയമം ഉണ്ടാക്കുകയും തോട്ടങ്ങൾക്കു പരിധി നിച്ഛയിക്കുകയും വേണം. …

Continue reading
December 17, 2019

നൂറു പുസ്കതങ്ങൾ പ്രകാശനം ചെയ്തു

svash 100 book publishing

വിവിധ ഭാഷകളിലെ എഴുത്തുകാരുടെ നൂറു പുസ്കതങ്ങൾ സ്വാശ് (SVASH (Swami Vivekananda Association of Science & Humanities ) ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഉൽഘാടനം ചെയ്തു. SVASH അധ്യക്ഷൻ Dr .M ജയപ്രകാശ് അധ്യക്ഷത വഹിച്ചു . ഡോ .സന്ധ്യ , ISRO സീനിയർ ശാസ്ത്രജ്ഞൻ ശ്രി ബെൻസിഗർ രാജൻ , കേരള യൂണിവേഴ്സിറ്റി തമിഴ് വിഭാഗം മേധാവി ഡോ ഹെപ്‌സി റോസ് മേരി, കേരള യൂണിവേഴ്സിറ്റി C T T S ഡയറക്ടർ ഡോ എൻ …

Continue reading