December 17, 2019

പൗരത്വനിയമം:പിണറായി വിജയനും രമേശ് ചെന്നിത്തലക്കും തുറന്ന കത്ത്

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പച്ചനുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പവും ഭയാശങ്കയും ഉണ്ടാക്കുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങ്ങളില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്തിരിയണം. ജനങ്ങളെ നിയമത്തിന്റെ സത്യസ്ഥിതി ബോധ്യപ്പെടുത്തുവാനും സ്വന്തം നിലപാട് ജനമധ്യത്തില്‍ വിശദീകരിക്കാനും ഒരു പരസ്യ സംവാദത്തിന് ഇരുനേതാക്കളും തയ്യാറാവണം. അതിനായി അവരെ ക്ഷണിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചണ്ഡമായ പ്രചരണം നടത്തിവരുന്ന ഇരുനേതാക്കളും ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടതാണെന്ന മുഖവുരയോെടയാണ് കത്ത് തുടങ്ങുന്നത്. 12 ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. 1. ആര്‍ക്കാണ് ബില്‍കൊണ്ട് അപകടമുണ്ടാകുന്നതതെന്ന് കേരളത്തിലെ സമുന്നത സ്ഥാനങ്ങള്‍ …

Continue reading
December 11, 2019

കേന്ദ്ര പദ്ധതിക്ക് സോഷ്യല്‍ ഓഡിറ്റിംഗ് കര്‍ശനമാക്കണം

narendra singh tomar with kummanam

ന്യൂദല്‍ഹി: കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് നടത്താതെ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമറിന് കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഇതിനോടകം മൂന്നു ഗഡുക്കളിലായി നാലായിരം കോടി രൂപ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ചെലവാക്കുന്ന തുകയുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നല്‍കിയ നിബന്ധനങ്ങള്‍ കേരളസര്‍ക്കാര്‍ പാലിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ …

Continue reading
November 18, 2019

ശ്രീ ഷഡങ്കുര പുരേശ്വര കളരിപ്പയറ്റ് അക്കാഡമി ശിലാസ്ഥാപനം

75534359_2329590157150758_6151904674237644800_o

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കളരിപ്പയറ്റ് ഫെഡറേഷന്റെയും ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറന്മുള വിജയാന്ദവിദ്യാപീഠത്തിൽ ആരംഭിക്കുന്ന കളരിപ്പയറ്റ് അക്കാഡമിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.സ്‌പോര്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജയണൽ ഡയറക്ടർ ഡോ. ജി. കിഷോർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാരീരികമായും മാനസികമായും കുട്ടികളെ വളർത്തിയെടുക്കുക എന്നതാണ് ഇത്തരം അക്കാഡമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സായ് കായിക രംഗത്ത് നൂതനമായ പല ഉദ്യമങ്ങളും നടത്തി വരികയാണ്. ഖേലോ ഇന്ത്യ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മുഴുവൻ യുവ ജനങ്ങളെയും കായിക രംഗത്തേക്ക് ആകർഷിക്കുക എന്നതാണെന്ന് …

Continue reading
November 18, 2019

ശ്രി ബിസായി സോൻകാർ ശാസ്ത്രിയുമായി എറണാകുളത്തുവെച്ചു കൂടിക്കാഴ്ച നടത്തി

76612218_2331655183610922_8694344671440142336_o

മുൻ ലോക്സഭ അംഗവും, മുൻ ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനുമായ ശ്രി ബിസായി സോൻകാർ ശാസ്ത്രിയുമായി എറണാകുളത്തുവെച്ചു കൂടിക്കാഴ്ച നടത്തി.വാളയാർ വിഷയം അടക്കം കേരളത്തിലങ്ങോളമിങ്ങോളം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും ചർച്ച നടത്തി.

Continue reading
November 16, 2019

ശബരിമല ഇടത്താവളങ്ങളിൽ മിനി സിലിണ്ടർ , ബിപിസിഎൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

74314566_2327279730715134_3636943770420772864_o

ശബരിമല ഇടത്താവളങ്ങളിലേക്കുള്ള മിനി സിലിണ്ടറുകളുടെ വിതരണ ഉൽഘാടനം ബിപിസിഎൽ തിരുവനന്തപുരം ടെറിട്ടറി അസിസ്റ്റൻറ് മാനേജർ നിധിൻ ശ്യാമിൽ നിന്നും മിനി സിലിണ്ടർ ഏറ്റുവാങ്ങി ഉൽഘാടനം നിർവഹിച്ചു.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭാക്തർക്കായി ബിപിസിഎൽ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ഇടത്താവളങ്ങളിൽ പാചക ആവശ്യത്തിനുള്ള ചെറിയ എൽപിജി സിലിണ്ടറുകൾ പുറത്തിറക്കുകയും ഇവയുടെ ലഭ്യത ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. ശബരിമല പൂങ്കാവനത്തിലെ ഇടത്താവളങ്ങളിലും പാതകളിലും ഭക്തർക്ക് ആവശ്യത്തിനുള്ള മിനി എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കും .വിരി വയ്ക്കുന്ന സ്ഥലങ്ങളിൽ തീർത്ഥാടക സംഘങ്ങൾക്ക് അത്യാവശ്യം പാചകം ലക്ഷ്യമിട്ടാണ് ബിപിസിഎൽ പദ്ധതി. ശബരിമല തീർത്ഥാടകരുടെ കേരളത്തിലെ …

Continue reading
November 9, 2019

അയോധ്യ കേസിൽ ചരിത്ര വിധി.

ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ചത്.വിവിധ വിഷയങ്ങളിൽ വ്യത്യസ്തവും വിഭിന്നവുമായ നിലപാടുകൾ ഉള്ളവർ അയോധ്യ വിധിയെ സ്വാഗതം ചെയ്തു കാണുന്നത് വളരെയേറെ ആശ്വാസ പ്രദമാണ്.എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്ന നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ധാർമ്മിക മൂല്യങ്ങളാണ് ഈ അവസരത്തിൽ നമുക്ക് കരുത്ത് പകരുന്നത്. രാഷ്ട്രത്തിന്റെ പൊതു നന്മയും വളർച്ചയും കാംക്ഷിക്കുന്നവരും ശാന്തിയും സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്ന് ആഗ്രഹിക്കുന്നവരും ഈ വിധിയോട് ക്രിയാത്മകമായി പ്രതികരിച്ചു കാണുന്നത് ഒട്ടേറെ പ്രതീക്ഷകൾക്ക് വക നൽകുന്നു. എല്ലാവരുടെയും വിശ്വാസം …

Continue reading
November 2, 2019

വാളയാർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസത്തിൽ

വാളയാർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസത്തിൽ

Continue reading
October 31, 2019

നാളെ കേരള പിറവി.

സുഹൃത്തുക്കളെ, നാളെ കേരള പിറവിയാണ് , മലബാറിയും തിരുവിതാകൂറുകാരനും കൊച്ചിക്കാരനുമായിരുന്ന മലയാളി കേരളം എന്ന അസ്തിത്വത്തെ പുല്കിയതിന്റെ 63 ആം സുവർണ വാർഷികം.ഈ 63 കൊല്ലം കൊണ്ട് നമ്മൾ എവിടെയെത്തി എന്നതിന്റെ നേർക്കാഴ്ചയാണ് നിങ്ങളോരോരുത്തരുടേയും മനസിൽ ഇന്ന് പതിഞ്ഞു നിൽക്കുന്ന വാളയാർ കുഞ്ഞുങ്ങളുടെ തൂങ്ങിയാടുന്ന ശവശരീരങ്ങളുടെ ചിത്രം . ദില്ലിയിലെ കേരളാ ഹൌസിലുൾപ്പെടെ എല്ലായിടത്തും ആഘോഷം കൊണ്ടാടുമ്പോൾ എന്റെ മനസിൽ നിന്നും ആ കുഞ്ഞുങ്ങളുടെ ദീനമായ മുഖം മാത്രം മാഞ്ഞു പോകുന്നില്ല , ആ കുഞ്ഞു മുഖങ്ങൾ മറന്നു കൊണ്ട് ഒരാഘോഷം എനിക്കോ നിങ്ങൾക്കോ …

Continue reading
October 29, 2019

കേരളം സ്ത്രീകളുടെയും കുട്ടികളുടെയും പട്ടികജാതി സഹോദരങ്ങളുടെയും അപായമേഖലയായിതീർന്നിരിക്കുന്നു

visiting walayar victims house

കേരളം സ്ത്രീകളുടെയും കുട്ടികളുടെയും പട്ടികജാതി സഹോദരങ്ങളുടെയും അപായമേഖലയായി (ഡേഞ്ചർ സോൺ) തീർന്നിരിക്കുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. വാളയാർ അട്ടപ്പള്ളത്ത് രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസിൽ പ്രോസിക്യുഷനും പോലീസും അനാസ്ഥ കാട്ടി. പ്രോസിക്യുഷനും പ്രതികളും ഒത്തുചേർന്ന് ഗൂഡാലോചന നടത്തിയും അട്ടിമറിച്ചും ഇരകൾക്ക് സാമൂഹ്യനീതി നിഷേധിച്ചു. പോക്സോ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ അതീവ ഗൗരവത്തോടും ഉന്നത സർക്കാർ മേലധികാരികളുടെ കർശനമായ നിരീക്ഷണത്തിലും അന്വേഷണം നടത്തിയും തുമ്പുണ്ടാക്കിയും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ ബാധ്യസ്ഥമാണ് . പക്ഷെ വാളയാർ കേസിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ട നാൾ …

Continue reading
October 29, 2019

പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. വനിതാ – ബാലാവകാശ സംരക്ഷണത്തിനായി രൂപീകരിച്ച സർക്കാർ ഏജൻസികളെല്ലാം പ്രഹസനമാണ്.

പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. വനിതാ – ബാലാവകാശ സംരക്ഷണത്തിനായി രൂപീകരിച്ച സർക്കാർ ഏജൻസികളെല്ലാം പ്രഹസനമാണ്. പരാജയപ്പെട്ട സർക്കാരിന് കീഴിലുള്ള ഏജൻസികൾ അന്വേഷണം നടത്തിയാൽ വാളയാർ സംഭവത്തിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ സാധിക്കില്ല. സ്വതന്ത്രവും വസ്തുനിഷ്ഠവുമായ അന്വേഷണം നടന്നേ മതിയാകൂ.

Continue reading