October 28, 2019

100 മണിക്കൂർ സത്യാഗ്രഹം

100 hour strike walayar

വാളയാറിൽ പീഡനത്തിനിരയായ ശേഷം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരുടെ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വാളയാർ അട്ടപ്പള്ളത്ത് 100 മണിക്കൂർ സത്യാഗ്രഹം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ (29 – 10 – 2019) കാലത്ത് 9 മണിക്ക് ആരംഭിക്കുന്നു.

Continue reading
October 27, 2019

നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനിയൊരു വാളയാർ ആവർത്തിക്കാൻ അനുവദിക്കില്ലയെന്ന്.

deepavali pledge

ഇന്ന് ദീപാവലി.നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനിയൊരു വാളയാർ ആവർത്തിക്കാൻ അനുവദിക്കില്ലയെന്ന്. തിരിനാളത്തിന്റെ ചൂടും വെളിച്ചവും പ്രഭയും നമ്മുടെ പെൺകുഞ്ഞുങ്ങളുടെ ഭാവിയ്ക്കായി ജ്വലിച്ചുയരട്ടെ. വാളയാർ അട്ടപ്പള്ളത്ത് പെൺകുട്ടികൾ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളേയും കോടതി വിട്ടയച്ചത് പ്രോസിക്യൂഷന്റെ നിരുത്തരവാദപരവും കുറ്റകരവുമായ അനാസ്ഥ കൊണ്ടാണ്. നിരപരാധികളും നിർധനരും അധസ്ഥിതരുമായ പെൺകുട്ടികൾക്ക് സാമൂഹ്യനീതിയോ നീതിന്യായ കോടതിയുടെ സഹായമോ കിട്ടാതെ വരുന്ന സംഭവം വളരെ ഗൗരവപൂർവ്വം നോക്കി കാണേണ്ടിയിരിക്കുന്നു .സിപിഎമ്മിന്റെ സ്വന്തക്കാർ ആണ് പ്രതികൾ എങ്കിൽ നീതി മറ്റാർക്കും കിട്ടില്ല എന്നതാണ് കേരളത്തിലെ അവസ്ഥ. വാളയാർ സംഭവത്തെക്കുറിച്ച് 2017 മാർച്ച് …

Continue reading
October 25, 2019

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകര്‍ന്നുവെന്ന മാധ്യമങ്ങളുടേയും ഇടതു-വലതു നേതാക്കളുടേയും പ്രചരണം അടിസ്ഥാനരഹിതം.

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകര്‍ന്നുവെന്ന മാധ്യമങ്ങളുടേയും ഇടതു-വലതു നേതാക്കളുടേയും പ്രചരണം അടിസ്ഥാനരഹിതം.നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടില്‍ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രമാണ്. അതേ സമയം യുഡിഎഫിന് 27,947 വോട്ടിന്റെ കുറവാണുണ്ടായത്. ഇടതുമുന്നണിക്ക് 7,068 വോട്ടും കുറഞ്ഞു. എല്ലാമുന്നണികള്‍ക്കും വോട്ടുകള്‍ കുറഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് തകര്‍ന്നത് എന്നു പറയുന്നതില്‍ യുക്തിയില്ല.ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ കുറവുണ്ടായ 16,247 വോട്ടിനേക്കാള്‍ കൂടതല്‍ വോട്ടുകള്‍ ഇടതു …

Continue reading
October 23, 2019

തിരുവാറന്മുള പൈതൃക കാർഷിക സംഗമവും വിഷരഹിത അരിവിതരണ ഉത്ഘാടനവും.

ആറന്മുള പൈതൃക കാർഷിക പദ്ധതിയുടെ ഭാഗമായി കർഷകൻ കുറുന്താർ ഉത്തമൻ വിഷ രഹിതമായി കൃഷി ചെയ്ത് വിളയിച്ച നെല്ലിന്റ അരിയുടെ വിതരണത്തിന് ഇന്ന് ആറന്മുളയിൽ തുടക്കമായി.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണ ദേവി തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. എ.പത്മകുമാർ അവർകളുടെ കയ്യിൽ നിന്നും പരിസ്ഥിതി പ്രവർത്തകൻ പി. ഇന്ദുചൂഡൻ അരി ആദ്യമായി ഏറ്റുവാങ്ങി. ശ്രീമതി മലേത്ത് സരളാദേവി Ex.MLA, ആറന്മുള പൈതൃക സമിതി ട്രസ്റ്റി അജയകുമാർ വല്യേഴത്തിൽ, RSS ശബരിഗിരി വിഭാഗ് സംഘചാലക് …

Continue reading
October 17, 2019

കേന്ദ്ര സർക്കാർ നൽകിയ പണം എന്ത് ചെയ്തു എന്ന് കേരള സർക്കാരും പഞ്ചായത്തും ഈ പ്രദേശത്തെ ജനങ്ങളോട് വിശദീകരിക്കണം.

അരൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ യാത്രയിൽ കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, രണ്ട്, പതിനഞ്ച് വാർഡുകൾ സന്ദർശിച്ച വേളയിൽ കാണാനിടയായ കാഴ്ച്ച അത്യന്തം വേദനാജനകമായിരുന്നു.നാലു ചുറ്റും മലിനജലത്തിൽ ചുറ്റപ്പെട്ട് കിടക്കുന്ന വീട്. കൈക്കുഞ്ഞുമായി സ്വന്തം വിഷമങ്ങൾ അകലെ നിന്നും ഞങ്ങളോട് ഉറക്കെ കരഞ്ഞു പറയുന്ന ഒരമ്മ. മാസങ്ങളോളമായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നീന്തി പോകാൻ പോലും സാധ്യമല്ല.റോഡുമായി 100 അടി ദൂരം മാത്രമേ ഉള്ളു.ഇതേ അവസ്ഥയാണ് ചുറ്റുമുള്ള വീടുകളിലും.   പട്ടികജാതി കോളനിയാണ് ഇവിടം.പ്ലാസ്റ്റിക് ഷീറ്റ് ഇട്ടു മറച്ച വീടുകൾ ധാരാളം. ശൗചാലയങ്ങളില്ല കുടിവെള്ളമില്ല , തൊഴിൽ …

Continue reading
October 16, 2019

കോടികളുടെ വികസനം നടത്തിയെന്ന് അവകാശപ്പെടുന്നവർ കാണണം അരൂർ മണ്ഡലത്തിന്റെ അവസ്ഥ

അരൂർ മണ്ഡലത്തിലെ NDA സ്ഥാനാർഥി അഡ്വ പ്രകാശ് ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണ്ഡലത്തിലെ കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, രണ്ട്, പാച്ചിത്തോട്, പുരുഷാക്കരി, ചങ്ങരംകരി, പുളിത്രമുറി, കൊണ്ടേക്കരി ഉൾപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വാക്കുകളിലൂടെ പറയാനാകില്ല. കോടികളുടെ വികസനം നടത്തിയെന്ന് അവകാശപ്പെടുന്നവർ കാണണം അടിസ്ഥാന സൗകര്യം പോലുമില്ലാതെ നിരവധി കുടുംബങ്ങളാണ് അവഗണനയുടെ തുരുത്തിൽ കഴിയുന്നത്. വെളിയിട വിസർജന വിമുക്ത നിയോജക മണ്ഡലമായി പ്രഖ്യാപിച്ച അരൂർ നിയോജക മണ്ഡലത്തിലുൾപ്പെടുന്ന പ്രദേശത്ത് ശൗചാലയങ്ങൾ ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അയ്യനാട്ട് കോളനി, മണ്ണുചിറ എന്നിവിടങ്ങളിലെ …

Continue reading
September 29, 2019

പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍

mm

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സമിതി തന്റെ പേര് നിര്‍ദേശിച്ചതായി അറിഞ്ഞു. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ്. അവര്‍ എന്ത് തീരുമാനിച്ചാലും അത് പൂര്‍ണമായി അംഗീകരിച്ച് പ്രവര്‍ത്തന രംഗത്തുണ്ടാവും. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്ക് പൂര്‍ണ വിജയ പ്രതീക്ഷയുണ്ട്. മറ്റ് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും കുമ്മനം പറഞ്ഞു. Courtesy: Mathrubhumi

Continue reading
September 10, 2019

‘ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം’; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് കൈമാറാന്‍ നിയമനിര്‍മ്മാണം വേണമെന്ന് കെ.എച്ച്.എന്‍.എ

knha

ന്യൂജേഴ്‌സി: ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് കൈമാറുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരുകളുടെ കൈകടത്തല്‍ ഇല്ലാതാക്കണം സന്യാസിമാരുടേയും തന്ത്രിമാരുടേയും  പണ്ഡിതമാരുടേയും മതസംഘടനകളുടേയും പ്രതിനിധികള്‍ അടങ്ങുന്ന ബോഡിയാകണം ക്ഷേത്രം ഭരിക്കേണ്ടത്. ജനറല്‍ ബോഡി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പിന്തുണ നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപെട്ടു. യോഗയും, ലളിതാസഹസ്രനാമവും, ഭജനയുമായി കെ എച്ച്എന്‍എ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസത്തിന്റെ പുലരി തെളിഞ്ഞത്.കലാമണ്ഡലം ശിവദാസ്, പല്ലാവൂര്‍ സഹോദരങ്ങള്‍, മനോജ് കുളങ്ങാട്ട്, …

Continue reading
September 10, 2019

കുമ്മനം രാജശേഖരന് ന്യുയോര്‍ക്കിലെ ക്ഷേത്രങ്ങളില്‍ ഗംഭീര സ്വീകരണം

photo-2019-09-04-23-31-21--1-

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി എത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ന്യൂയോര്‍ക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ ഗംഭീര സ്വീകരണം നല്‍കി. വെച്ചസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ സ്വീകരണം. ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ള പൊന്നാട അണിയിച്ചു. പുരോഹിതന്മാരായ കശ്യപ് ഭട്ടര്‍, സതീഷ് ശര്‍മ്മ, മോഹന്‍ അയ്യര്‍, സെക്രട്ടറി പത്മജാ പ്രേം, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുമ്മനം ഗണേശോത്സവ സന്ദേശം നല്‍കി. സ്റ്റാറ്റിന്‍ ഐലന്റ് ശ്രീരാം മന്ദിരത്തിലെത്തിയ കുമ്മനത്തെ ട്രസ്റ്റ് ബോര്‍ഡ് അംഗം ഡോ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. …

Continue reading