September 10, 2019

സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ് യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം

nn

പെന്‍സില്‍വാനിയ: നഷ്ടപ്പെട്ട സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് യഥാര്‍ത്ഥ നവോത്ഥാനമെന്ന് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകങ്ങള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വീണ്ടെടുക്കാതെ ഭൗതിക സൗകര്യം ഉണ്ടായതുകൊണ്ട് കാര്യമില്ല. യാഡ്‌ലി ചിന്മയാമിഷന്‍ മധുവന്‍ കേന്ദ്രത്തില്‍ നടന്ന സത്‌സംഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. കേരളത്തിന്റെ നവോത്ഥാനം ഗുരു ശ്രേഷ്ഠന്മാരുടേയും ആത്മീയ ഗുരുക്കന്മാരുടേയും പ്രവര്‍ത്തന ഫലമായുണ്ടായതാണെന്നും കുമ്മനം പറഞ്ഞു. നദികളേയും പ്രകൃതിയേയും പൈതൃകത്തേയും സംരക്ഷിക്കാന്‍ ജനകീയ പിന്തുണയൊതെ നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപരേഖ കുമ്മനം അവതരിപ്പിച്ചു. പെന്‍സില്‍വാനിയ ചിന്മയാമിഷന്‍ ആചാര്യന്‍ സ്വാമി സിദ്ധാനന്ദ കുമ്മനത്തെ  പൊന്നാട അണിയിച്ച് …

Continue reading
August 3, 2019

കുമ്മനം രാജശേഖരന് ഖത്തറില്‍ സ്വീകരണം നല്‍കി

67747589_2108202759289500_6669903383974903808_n

ഖത്തർ സന്ദർശനത്തിനായെത്തിയ മുന്‍ മിസ്സോറാം ഗവര്‍ണറും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് ഓവര്‍സീസ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ  ഊഷ്‌മള സ്വീകരണം നല്‍കി. ഒഎഫ്‌ഐ പ്രസിഡന്റ്‌ കെആര്‍ജി പിള്ളയുടെ ആധ്യക്ഷതയില്‍ ദോഹ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ഹാളിലായിരുന്നു സ്വീകരണ ചടങ്ങ്‌ ഒരുക്കിയത്.പഞ്ചവാദ്യത്തിന്റെ അക്മപടിയോടെയാണ്  പ്രവര്‍ത്തകര്‍ കുമ്മനം രാജശേഖരനെ വേദിയിലേക്ക്‌ സ്വീകരിച്ചത്.മാറി മാറി വരുന്ന സംസ്‌ഥാന സര്‍ക്കാരുകളും  കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ നേതാക്കളും അവഗണിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കുമ്മനം സംവദിച്ചു. വാര്‍ഷികാവധിയില്‍ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ  ഉയര്‍ന്ന വിമാനക്കൂലിയെക്കുറിച്ച്‌ കേന്ദ്ര …

Continue reading
August 3, 2019

ജയ് ശ്രീറാം വിളിയോട് അടൂരിന് അസഹിഷ്ണുതയെന്ന് കുമ്മനം രാജശേഖരന്‍

67344877_2115402345236208_1706037705202204672_n

കണ്ണൂർ: അടൂർ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. ജയ് ശ്രീറാം വിളിയോട് അടൂരിനെന്തിനാണ് അസഹിഷ്ണുതയെന്ന് കുമ്മനം ചോദിച്ചു. പൂർവസൈനിക് സേവാ പരിഷത്ത് കണ്ണൂരിൽ നടത്തിയ കാർഗിൽ വിജയ് ദിവസ് രാഷ്ട്രസുരക്ഷാദിനം ഉദ്ഘാടനംചെയ്യാനെത്തിയതായിരുന്നു കുമ്മനം രാജശേഖരൻ. അടൂരിനെന്തുകൊണ്ടാണ് ശ്രീരാമനോടു വിരോധമെന്നറിയില്ല. ജയ്ശ്രീറാം വിളി എങ്ങനെയാണ് തൊട്ടുകൂടാത്തതായത്? ജനം ശ്രീരാമനെ മര്യാദാപുരുഷോത്തമനായാണു കാണുന്നത്. ഗാന്ധി വെടിയേറ്റുമരിക്കുമ്പോൾ ഹേ റാം എന്നാണു വിളിച്ചത്. രാജ്ഘട്ടിലും ഇതെഴുതിയിട്ടുണ്ട്. ആ ശ്രീരാമനെയാണ് അടൂരിനെപ്പോലുള്ളവർ വർഗീയമായി ചിത്രീകരിക്കുന്നത്. ബി.ഗോപാലകൃഷ്ണന്റെ പ്രതികരണത്തെക്കുറിച്ചറിയില്ലെന്നും കുമ്മനം പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരേ 48 പ്രമുഖർക്കൊപ്പം പ്രധാനമന്ത്രിക്കു കത്തയച്ച …

Continue reading
July 7, 2019

കോൺഗ്രസും സിപിഎമ്മും ചേർന്ന് വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: കുമ്മനം

66356007_2083355731774203_3233532052246626304_n

കോൺഗ്രസും സിപിഎമ്മും ചേർന്ന് വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാർട്ടിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികൾ കേരളത്തിൽ തകിടം മറിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഫ് സർക്കാരിന്റെ ഭരണം കൊണ്ട് സംസ്ഥാനം 2.5 ലക്ഷം കോടി രൂപയുടെ കടത്തിലായെന്നും കാലാവധി പൂർത്തിയാവുമ്പോൾ ഇത് ഇര‌ട്ടിയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് കേരളത്തിന് ഏറെ ഗുണകരമാണ്. എല്ലാ മേഖലയിലും വലിയ മാറ്റത്തിന് ബജറ്റിലൂടെ തുടക്കം കുറിക്കുകയാണ്. പൗരാവകാശ …

Continue reading
June 13, 2019

“പുനർനവ “ പദ്ധതി പ്രകാരം നിർമ്മിക്കുന്ന മൂല്യവർദ്ധിത വസ്‌തുക്കളുടെ വിതരണം ആരംഭിച്ചു.

62030668_2035275846582192_6403783001246793728_n

തിരഞ്ഞെടുപ്പ് വേളയിൽ ലഭിച്ച തുണി ഷാളുകൾ സഞ്ചികളാക്കി ഹരിപ്പാട് വെച്ചു ലളിതമായ ചടങ്ങിൽ വിതരണോൽഘാടനം നിർവഹിച്ചു. പച്ചക്കറിയും പലവ്യഞ്ജനങ്ങളും മറ്റും സുരക്ഷിതമായി കൊണ്ടുപോകുവാൻ വീട്ടമ്മമാർക്ക് ഈ സഞ്ചികൾ പ്രയോജന പ്രദമാകും.ഹരിപ്പാട് അഡ്വ. ഗോപാലകൃഷ്ണന്റെ വസതിയിൽ വെച്ച് വീട്ടമ്മക്ക് തുണി സഞ്ചി നൽകി. ശ്രീകണ്‌ഠേശ്വരം,കാലടി തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ തുണി സഞ്ചിയിൽ നൽകി. ശ്രീകണ്‌ഠേശ്വരത്ത് ‌ മുൻ ഡി ജി പി ആയ ടി പി സെൻകുമാർ ഉൽഘാടനം ചെയ്തു. സഞ്ചി, തലയിണ കവർ, കുട്ടികൾക്ക് ഉടുപ്പ് തുടങ്ങി ഒട്ടേറെ മൂല്യവർദ്ധിത വസ്തുക്കളുടെ നിർമ്മാണം …

Continue reading
May 20, 2019

മേല്‍മുണ്ടുകളും പൊന്നാടയും സഞ്ചിയും തൊപ്പിയുമാക്കും; ‘പുനര്‍നവയുമായി കുമ്മനം’

58745228_1972822466160864_4575287480558813184_o

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ കിട്ടിയ മേല്‍മുണ്ടുകളും പൊന്നാടകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു. പ്രചാരണ പോസ്റ്ററുകള്‍ നടീല്‍സഞ്ചികളാക്കും. പുനര്‍നവ എന്ന പേരിലാണ് ഈ വേറിട്ട പദ്ധതി. വോട്ടുതേടിയുള്ള പര്യടനത്തില്‍ കുമ്മനം രാജശേഖരന് ഒരുലക്ഷത്തിലേറെ മേല്‍മുണ്ടുകളും പൊന്നാടകളുമാണ് കിട്ടിയത് . ഒന്നും ഉപേക്ഷിച്ചില്ല. മേല്‍മുണ്ടുകള്‍ സഞ്ചികളായും തലയിണഉറകളായും രൂപാന്തരപ്പെടുന്നു. തോര്‍ത്തുകള്‍ തൊപ്പിയായും തൂവാലയായും മാറും. പൊന്നാടകളും നേര്യതും കുട്ടികളുടെ വസ്ത്രങ്ങളായും. ബി.എം.എസിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണ് ഇവ നിര്‍മിക്കുന്നത്. പ്രചാരണ ബോര്‍ഡുകളുപയോഗിച്ച് നടീല്‍ സഞ്ചികളു ഫയലുകളും നിര്‍മിക്കും.കരമന ശാസ്ത്രിനഗറിലെ വാടകവീടിന്റെ മുറ്റം ചെറുകിട തൊഴില്‍ശാലയായി …

Continue reading
April 20, 2019

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന NDA യുടെ വികസന രേഖ പുറത്തിറക്കി.

57503370_1953885404721237_1260751666504794112_n

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന NDA യുടെ വികസന രേഖ പുറത്തിറക്കി. കേന്ദ്ര ടൂറിസം- വനം പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശർമ്മയാണ് വികസന രേഖ പുറത്തിറക്കിയത്. നവാഗത വോട്ടർമാരുടെ കൂട്ടായ്മയിലാണ് തിരുവനന്തപുരത്തിന്റെ ഭാവി പ്രതീക്ഷകൾ പങ്കുവെയ്ച്ചത്.അനന്തപുരിയുടെ സമസ്ത മേഖലകളെയും വികസന രേഖ സ്പർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. തിരുവനന്തപുരം നഗരത്തെ പൈതൃക നഗരം, മഹാനഗരം എന്നിങ്ങനെ രണ്ട് നഗരങ്ങളായി വികസിപ്പിക്കും. പദ്മനാഭസ്വാമി ക്ഷേത്രം പൈതൃക സ്വത്തായി സംരക്ഷിക്കും, വിമാനത്താവളത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും, കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ്, ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ നവീകരണം, …

Continue reading
April 19, 2019

കുമ്മനത്തിന് പിന്തുണയുമായി ടി.പി ശ്രീനിവാസൻ ബിജെപി വേദിയിൽ

Photo:-Jay Mandal/On Assignment

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന ടിപി ശ്രീനിവാസന്‍ പ്രസംഗിച്ചത്. എന്‍ഡിഎയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു ശ്രീനിവാസന്‍. https://www.asianetnews.com/video/newshour/tp-sreenivasan-backed-kummanam-rajasekharan-in-thiruvananthapuram-pq5x4u

Continue reading
April 12, 2019

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതിയെ നിയമിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം വളഞ്ഞവഴിയിലൂടെ ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കം: കുമ്മനം

erttt

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതിയെ നിയമിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം വളഞ്ഞവഴിയിലൂടെ ക്ഷേത്രം പിടിച്ചെടുക്കാനുള്ള നീക്കമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പത്മനാഭസ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. അഞ്ച് അംഗങ്ങളും എക്സിക്യുട്ടീവ് ഓഫീസറും ഉള്‍പ്പെടെ ആറ് പേരെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മന്ത്രിസഭയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. രാജകുടുംബാംഗം, തന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങള്‍. എട്ട് അംഗങ്ങളില്‍ ആറ് പേര്‍ സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും താത്പര്യം സംരക്ഷിക്കുന്നവര്‍ ആയിരിക്കുമെന്നത് ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യമെന്ന് …

Continue reading
April 6, 2019

ചട്ടമ്പി സ്വാമിയുടെ സ്മാരകമായ തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: കുമ്മനം

55786307_1911952122247899_2974473360257318912_n

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ചട്ടമ്പി സ്വാമിയുടെ സ്മാരകമായ തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം.നാലു പതിറ്റാണ്ടിലേറെയായി ശ്രീവിദ്യാധിരാജ സഭയുടെ കൈവശമിരിക്കുന്ന ഭൂമി തിരിച്ചെടുക്കാനുള്ള അടിയന്തര സാഹചര്യം ഒന്നും നിലവിലില്ല. സര്‍ക്കാർ പട്ടയം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പട്ടയം തിരിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം സംസ്‌ക്കാര ശൂന്യതയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെനിലപാടെടുത്ത ഹൈന്ദവ സംഘടനകള്‍ക്കെതിരെയുള്ള പ്രതികാര നടപടിയാണിത്. ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്നും സംശയിക്കുന്നു. അതിനെതിരെ സാംസക്കാരിക കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് ഉയരണം. നിയമനുസൃതം പ്രവര്‍ത്തിക്കുന്ന മന്നം നാഷണല്‍ ക്ളബ്ബില്‍ തുടര്‍ച്ചയായി റെയിഡുകള്‍ …

Continue reading