April 4, 2019

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: കുമ്മനം

kummanam-rajasekharan

പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം പറഞ്ഞു. മുന്നറിയിപ്പ് നല്‍കാതെ ഡാമുകള്‍ തുറന്നു വിട്ടത്, തുറന്നു വിട്ട ശേഷവും അറിയിപ്പ് നല്കാതിരുന്നത്, കൃത്യമായ രക്ഷാ പ്രവര്‍ത്തനം നടത്താതിരുന്നത് എന്നിവയൊക്കെയാണ് ദുരന്തത്തിന് കാരണമായി അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിന് ജനങ്ങള്‍ മരിക്കാന്‍ ഇടയായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിന് കാരണമായത് എംഎം മണിയുടെ അറിവില്ലായ്മയും പിടിവാശിയുമാണ്. ഇത്തരമൊരു സംഭവം …

Continue reading
March 27, 2019

തെരഞ്ഞെടുപ്പ് കൺവൻഷൻ വൻ വിജയമാക്കിയ അനന്തപുരി നിവാസികൾക്ക് ഒരായിരം നന്ദി: കുമ്മനം രാജശേഖരൻ

55545324_1918172244959220_5351985689875447808_n

തിരുവനന്തപുരത്തെ പൊതു സമൂഹത്തിന്റെ പരിഛേദമാണ് ഇന്ന് പുത്തരിക്കണ്ടം മൈതാനിയിലെ സമ്മേളന നഗരിയിൽ ഒഴുകിയെത്തിയത്.രാഷ്‌ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്ത്യത്വങ്ങൾ, ഘടകകക്ഷി നേതാക്കൾ, പാർട്ടി പ്രവർത്തകർ, കർഷകർ, മൽസ്യ തൊഴിലാളികൾ തുടങ്ങി നിഷ്പക്ഷ പൊതു സമൂഹമുൾപ്പടെ ആയിരകണക്കിന് ജനങ്ങൾ.തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിന് എല്ലാവരും ഇടത്-വലത് മുന്നണികളിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു.വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇരുപത്തഞ്ചോളം പേർ സമ്മേളന നഗരിയിൽ വച്ച് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. എല്ലാവർക്കും ഒന്നേ പറയാനുള്ളൂ “വീണ്ടും വേണം മോദി ഭരണം”  

Continue reading
March 26, 2019

ശബരിമല പ്രക്ഷോഭം നടന്നപ്പോള്‍ കുമ്മനം ഇല്ലാതിരുന്നത് നഷ്ടം: ഗൗരി ലക്ഷ്മീബായി

kummanam-at-kawadiyar

ശബരിമല പ്രക്ഷോഭം നടന്നപ്പോള്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ ഇല്ലാതിരുന്നത് കനത്ത നഷ്ടമായിരുന്നുവെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി. മിസോറാമിന് വേറെ ഗവര്‍ണറെ കിട്ടുമായിരുന്നു. എന്നാല്‍ കേരളത്തിന് ഒരേ ഒരു കുമ്മനമേ ഉള്ളൂ. പ്രക്ഷോഭ സമയത്ത് കുമ്മനം കേരളത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. കവടിയാര്‍ കൊട്ടാരത്തിലെത്തിയ കുമ്മനം രാജശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശബരിമല അയ്യപ്പനാണ് കുമ്മനം രാജശേഖരന്റെ തെരെഞ്ഞെടുപ്പ് മാനേജര്‍. ശബരിമല കര്‍മ്മ സമിതി ഇല്ലായിരുന്നു എങ്കില്‍ ശബരിമല ക്ഷേത്രം നശിച്ചു പോയേനെ. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലാണ് …

Continue reading
March 26, 2019

മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്: കുമ്മനം

raj1

രാജ്യ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. അടുപ്പില്‍ നിന്നുള്ള പുക ഏറ്റ് ലക്ഷക്കണക്കിന് സ്ത്രീകളാണ് രാജ്യത്ത് പ്രതിവര്‍ഷം മരിച്ചു കൊണ്ടിരുന്നത്. സൗജന്യമായി ഗ്യാസ് കിട്ടിയതോടെ കോടിക്കണക്കിന് അമ്മമാരാണ് ഇതില്‍ നിന്ന് രക്ഷപെട്ടത്. എല്ലാ വീട്ടിലും ശൗചാലയം, സൗജന്യ വൈദ്യുതി, പ്രസവാവധി 6 മാസമാക്കിയത്, ബേട്ടീ ബചാവോ ബേട്ടീ പഠാവോ, സ്റ്റാന്‍ഡ് അപ് ഇന്ത്യാ, അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇ എസ് ഐ പരിധിയില്‍ കൊണ്ടു വന്നത് തുടങ്ങിയ പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്. …

Continue reading