66356007_2083355731774203_3233532052246626304_n

കോൺഗ്രസും സിപിഎമ്മും ചേർന്ന് വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാർട്ടിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികൾ കേരളത്തിൽ തകിടം മറിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഫ് സർക്കാരിന്റെ ഭരണം കൊണ്ട് സംസ്ഥാനം 2.5 ലക്ഷം കോടി രൂപയുടെ കടത്തിലായെന്നും കാലാവധി പൂർത്തിയാവുമ്പോൾ ഇത് ഇര‌ട്ടിയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് കേരളത്തിന് ഏറെ ഗുണകരമാണ്. എല്ലാ മേഖലയിലും വലിയ മാറ്റത്തിന് ബജറ്റിലൂടെ തുടക്കം കുറിക്കുകയാണ്.

പൗരാവകാശ ധ്വംസനങ്ങളും നീതിനിഷേധവും ഒഴിവാക്കി ജനങ്ങളെ സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, ടി.ആർ.അജിത്കുമാർ, വി.പി.ഹരിശ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Courtesy: Manoramaonline

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>