അരൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ യാത്രയിൽ കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, രണ്ട്, പതിനഞ്ച് വാർഡുകൾ സന്ദർശിച്ച വേളയിൽ കാണാനിടയായ കാഴ്ച്ച അത്യന്തം വേദനാജനകമായിരുന്നു.നാലു ചുറ്റും മലിനജലത്തിൽ ചുറ്റപ്പെട്ട് കിടക്കുന്ന വീട്. കൈക്കുഞ്ഞുമായി സ്വന്തം വിഷമങ്ങൾ അകലെ നിന്നും ഞങ്ങളോട് ഉറക്കെ കരഞ്ഞു പറയുന്ന ഒരമ്മ. മാസങ്ങളോളമായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നീന്തി പോകാൻ പോലും സാധ്യമല്ല.റോഡുമായി 100 അടി ദൂരം മാത്രമേ ഉള്ളു.ഇതേ അവസ്ഥയാണ് ചുറ്റുമുള്ള വീടുകളിലും.

 

പട്ടികജാതി കോളനിയാണ് ഇവിടം.പ്ലാസ്റ്റിക് ഷീറ്റ് ഇട്ടു മറച്ച വീടുകൾ ധാരാളം. ശൗചാലയങ്ങളില്ല കുടിവെള്ളമില്ല , തൊഴിൽ എടുത്തു ജീവിക്കാൻ ആകില്ല, അഴുക്കു ചാലുകളില്ല ,അടഞ്ഞു കിടക്കുന്ന മാൻഹോളുകൾ ദുരിതത്തിന്റെ ആക്കം കൂട്ടും. ആരോഗ്യ സംരക്ഷണത്തിനായി ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സർക്കാർ കൊട്ടിഘോഷിക്കുന്ന ഭവന നിർമ്മാണ പദ്ധതി,ആരോഗ്യ സുരക്ഷ പദ്ധതി , കുടിവെള്ള പദ്ധതികളും ഒന്നും എത്തി നോക്കാത്ത ഈ പട്ടികജാതി കോളനികൾ മനസ്സാക്ഷി മരവിച്ച അധികാരി വർഗ്ഗത്തിന്റെ വേദനിപ്പിക്കുന്ന അവഗണനയുടെ നേർചിത്രങ്ങളാണ് .

പാവങ്ങൾക്ക് വീട് വെക്കാനും ശൗചാലയങ്ങൾ പണിയാനും ഗ്രാമ പഞ്ചായത്തിന് കേന്ദ്ര സർക്കാർ നൽകിയ പണം എന്ത് ചെയ്തു എന്ന് കേരള സർക്കാരും ഗ്രാമ പഞ്ചായത്തും ഈ പ്രദേശത്തെ ജനങ്ങളോട് വിശദീകരിക്കണം.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>