അരൂർ മണ്ഡലത്തിലെ NDA സ്ഥാനാർഥി അഡ്വ പ്രകാശ് ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണ്ഡലത്തിലെ
കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, രണ്ട്, പാച്ചിത്തോട്, പുരുഷാക്കരി, ചങ്ങരംകരി, പുളിത്രമുറി, കൊണ്ടേക്കരി ഉൾപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു.

ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വാക്കുകളിലൂടെ പറയാനാകില്ല. കോടികളുടെ വികസനം നടത്തിയെന്ന് അവകാശപ്പെടുന്നവർ കാണണം അടിസ്ഥാന സൗകര്യം പോലുമില്ലാതെ നിരവധി കുടുംബങ്ങളാണ് അവഗണനയുടെ തുരുത്തിൽ കഴിയുന്നത്.

വെളിയിട വിസർജന വിമുക്ത നിയോജക മണ്ഡലമായി പ്രഖ്യാപിച്ച അരൂർ നിയോജക മണ്ഡലത്തിലുൾപ്പെടുന്ന പ്രദേശത്ത് ശൗചാലയങ്ങൾ ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അയ്യനാട്ട് കോളനി, മണ്ണുചിറ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരു വർഷമായി വെള്ളക്കെട്ടിൽ കഴിയുന്നവരുണ്ടിവിടെ. ശൗചാലയങ്ങളിൽ നിന്നുൾപ്പെടെ ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിലാണ് പത്തോളം കുടുംബങ്ങൾ ഒരു വർഷമായി താമസിക്കുന്നത്.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>