75534359_2329590157150758_6151904674237644800_o

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കളരിപ്പയറ്റ് ഫെഡറേഷന്റെയും ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറന്മുള വിജയാന്ദവിദ്യാപീഠത്തിൽ ആരംഭിക്കുന്ന കളരിപ്പയറ്റ് അക്കാഡമിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.സ്‌പോര്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജയണൽ ഡയറക്ടർ ഡോ. ജി. കിഷോർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാരീരികമായും മാനസികമായും കുട്ടികളെ വളർത്തിയെടുക്കുക എന്നതാണ് ഇത്തരം അക്കാഡമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സായ് കായിക രംഗത്ത് നൂതനമായ പല ഉദ്യമങ്ങളും നടത്തി വരികയാണ്. ഖേലോ ഇന്ത്യ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മുഴുവൻ യുവ ജനങ്ങളെയും കായിക രംഗത്തേക്ക് ആകർഷിക്കുക എന്നതാണെന്ന് ശ്രി കിഷോർ വ്യക്തമാക്കി.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കലകളേയും പൈതൃകം തിരികെ കൊണ്ടുവരുകയാവണം നമ്മുടെ ലക്ഷ്യം എന്ന് ശ്രി കുമ്മനം രാജശേഖരൻ പറഞ്ഞു.ആയുർവേദവും , നമ്മുടെ തനത് ആയോധന കലയായ കളരിപ്പയറ്റും നമ്മുടെ നാടിന്റെ പൈതൃക സ്വത്തുക്കളാണ്. അവയുടെ സംരക്ഷണം നമ്മളേവരുടെയും കടമയും. കുട്ടികളിലുളള വ്യത്യസ്തമായ കായികാഭിരുചികൾ കണ്ടെത്തി പരിശീലിപ്പിക്കൻ ഇത്തരം അക്കാഡമികൾക്ക് സാധിക്കും. പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റിന് ആറന്മുളയിൽ അക്കാഡമി ആരംഭിക്കുന്നത് രാജ്യത്തിന്റെ നാനഭാഗങ്ങളിൽ നിന്നും ആളുകൾ ആറന്മുളയിലേക്ക് എത്തുവാനിടയാക്കും.

നാടൊട്ടുക്കും നടക്കുന്ന സംഭവവികാസങ്ങൾ ഭയപ്പെടുത്തുന്നവയാണ് , മോഷണം ,കോല , ലഹരി , നശിക്കുന്ന നമ്മുടെ യുവ തലമുറ. ഇതിന്റെയെല്ലാം കാരണം മഹത്തായ നമ്മുടെ പൈതൃകങ്ങളെക്കുറിച്ചുള്ള അവബോധം നമ്മുടെ യുവതലമുറയുടെ ഉള്ളിൽ ഇല്ലാത്തതാണ്.കളരി പോലുള്ള ആയോധന കല അഭ്യസിക്കുകവഴി മാനസികവും ശാരീരികവും ആധ്യാത്മികവുമായ ഉന്നമനത്തിന് സാധിക്കുന്നു. അങ്ങനെയുള്ള മൂല്യാധിഷ്ഠിത രീതിയിൽ ജീവിക്കുന്ന വ്യക്തിക്ക്‌ ഒരിക്കലും സാമൂഹിക വിരുദ്ധനാവാൻ സാധിക്കില്ല, എന്നും അവൻ നാടിനും സമൂഹത്തിനും ഒരു സമ്പത് ആയിരിക്കും. ഈ കളരി ഗുരുകുലത്തിൽ അത്തരത്തിൽ ഒട്ടനവധി കളരി അഭ്യാസികൾ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു.

ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി അജയകുമാർ വല്യുഴത്തിൽ, ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ പ്രൊഫ്. ശശികുമാർ, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.എസ്.നായർ, ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശേകൻ കുളനട ആർക്കിടെക്ട് അജിത്ത്, മാലേത്ത് സരളാദേവി, വാർഡ് മെമ്പർ പ്രസാദ് വേരുങ്കൽ, ഡോ. കേശവ് മോഹൻ, ശബരി ബാലാശ്രമം സെക്രട്ടറി ഉണ്ണികൃഷ്ണൻ ,ഡോ ഗോപകുമാർ എന്നിവർ പങ്കെടുത്തു.കളരിപ്പയറ്റ് അധ്യാപകനും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയുമായ അഡ്വ. പുന്തുറ സോമൻ, പ്രമോദ് ഗുരുക്കൾ എന്നിവരാണ് പ്രധാന അധ്യാപകർ.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>