ആറന്മുള പൈതൃക കാർഷിക പദ്ധതിയുടെ ഭാഗമായി കർഷകൻ കുറുന്താർ ഉത്തമൻ വിഷ രഹിതമായി കൃഷി ചെയ്ത് വിളയിച്ച നെല്ലിന്റ അരിയുടെ വിതരണത്തിന് ഇന്ന് ആറന്മുളയിൽ തുടക്കമായി.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണ ദേവി തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

എ.പത്മകുമാർ അവർകളുടെ കയ്യിൽ നിന്നും പരിസ്ഥിതി പ്രവർത്തകൻ പി. ഇന്ദുചൂഡൻ അരി ആദ്യമായി ഏറ്റുവാങ്ങി. ശ്രീമതി മലേത്ത് സരളാദേവി Ex.MLA, ആറന്മുള പൈതൃക സമിതി ട്രസ്റ്റി അജയകുമാർ വല്യേഴത്തിൽ, RSS ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ, ആറന്മുള ശബരി ബാലാശ്രമം സെക്രട്ടറി ഉണ്ണികൃഷ്ണൻ പല്ലിശ്ശേരി, കൃഷി വകുപ്പ് അസി.ഡയറക്ടർ ബോബി മാത്യു, കൃഷി ഓഫീസർമാരായ ബീന വർഗീസ്, ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ മാത്യു, സാലി തോമസ്‌ തുടങ്ങി നാനാ തുറകളിൽ പെട്ട നിരവധി മഹദ് വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആറന്മുള മല്ലപ്പുഴശ്ശേരി പള്ളിയോട കരയോഗ മന്ദിരത്തിലാണ് ചടങ്ങ് നടന്നത്.

വിഷരഹിത കൃഷിയിലൂടെ വർധിച്ചുവരുന്ന ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങളെ പിടിച്ചു നിർത്താൻ നമുക്ക് കഴിയും. ഇന്ന് ആറന്മുളയിൽ ആരംഭിച്ച ഈ ഹരിത വിപ്ലവത്തിന്റെ വിത്തുകൾ കേരളം മുഴുവൻ പാകണം. അങ്ങനെ ആരോഗ്യപൂർണമായ ഒരു കേരളത്തെ നമുക്ക് വാർത്തെടുക്കാം.

Share this:

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>